ഇതൊരു മനോഹരമായ കൊറിയൻ സിനിമ യാണ്.
ഒരു ബുദ്ധ പണ്ഡിതന് കിട്ടിയ കുഞ്ഞിനെ അയാൾ പല പാഠങ്ങളും പഠിപ്പിച്ചു വളര്തുകയാണ്.
വ്യത്യസ്ഥ കാലഘട്ടങ്ങളിലൂടെ കടന്നുപോകുന്ന കഥ വളരെ മനോഹരമായ ചിത്രങ്ങൾ നല്കുന്നു.
ഒരു ലോകെഷനിൽ തന്നെ വ്യത്യസ്ഥ കാലാവസ്ഥ കളിൽ ചിത്രീകരിച്ച ചിത്രം വളരെ നാച്ചുറൽ ഫ്രൈമുകൾ ആണ് സിനിമ ആസ്വാദകന് നല്‍കുന്നത്.
ഗുരുവിന്റെ കൂടെ വളരെ സന്തുഷ്ട്ടവാൻ ആയി കഴിയുന്ന കുഞ്ഞു കാണിക്കുന്ന ചില കുസൃതികൾ.അവൻ ഒരു ദിവസം ചെറിയ ജീവികളെ ദേഹത്ത് കല്ല് കെട്ടി ഉപദ്രവിക്കുന്നു .അത് കണ്ട ഗുരു അവൻ ഉറങ്ങി കിടക്കുമ്പോൾ പിറകില കല്ല് കെട്ടി അവനെ അതിന്റെ വേദന എന്തെന്ന് കാണിച്ചു കൊടുക്കുന്നു.
ഈ കുട്ടിയുടെ ജീവിതം ബാല്യം മുതൽ കവ്മാരം കടന്നു അവസാനം വരെ വ്യത്യസ്ത കാലാവസ്ഥ കളിലൂടെ കടന്നു പോകുന്നു.
വസന്ത കാലം , വേനൽ , മഴക്കാലം ,മഞ്ഞു കാലം , അങ്ങനെ വീണ്ടും അത് വസന്ത കാലം തന്നെ ചെന്ന് ചേരുമ്പോൾ ശിഷ്യനായ ആള്‍ക്ക് അയാളുടെ ഭാര്യയിൽ ഒരു കുട്ടി ജെനിക്കുന്നു.അങ്ങനെ ആ കുട്ടിയിലൂടെ തന്നെ കഥ അവസാനിക്കുന്നു.
കഥ നീങ്ങുന്നത് വളരെ സാവധാനം ആണെങ്കിലും കാഴ്ചകാരെ ഒട്ടും മടുപ്പിക്കുന്നില്ല.
